മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണവീഡിയോ പുറത്ത്; ഇത് സിനിമയെ വെല്ലും സാഹസികത

ടോം ക്രൂസ് ചിത്രം മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകരില്‍നിന്നും മികച്ച അഭിപ്രായമാണ് ചിത്രത്തിനുണ്ടാകുന്നത്. ഇതിനോടൊപ്പം ഇപ്പോള്‍ പുറത്തുവന്ന മെയ്ക്കിംഗ് വീഡിയോയും കാണികളെ അതിശയിപ്പിക്കുന്നു. ടോം ക്രൂസ് നേരിട്ട് പങ്കെടുക്കുന്ന ഹൈവോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളുടെ മെയ്ക്കിംഗ് വീഡിയോയാണ് പുറത്തുവന്നത്. പ്രായത്തെ കവച്ചുവയ്ക്കുന്ന പ്രകടനവുമായി കളം നിറയുന്ന ക്രൂസ് തന്നെ ഈ വീഡിയോയുടേയും ഹൈലൈറ്റ്.

DONT MISS
Top