പഴശ്ശിരാജ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി

മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജ സിനിമയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി മാര്‍ട്ടി ഡേ. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം മമ്മൂട്ടിയെയും സിനിമയെയും പ്രശംസിച്ച് സംസാരിച്ചത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പഴശ്ശിരാജയെക്കുറിച്ച് പറഞ്ഞു തന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് സിനിമ കണ്ടത് എന്നും ഡേ ഫെയ്സ്ബുക്കില്‍ കുറിച്ചു.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര സമര പോരാളി വില്യം വാലസുമായി പഴശ്ശിരാജയ്ക്ക് ഏറെ സാമ്യമുള്ളതായി തോന്നി. പഴശ്ശിരാജയെപ്പോലെ വാലസും ഗൊറില്ല യുദ്ധമുറകള്‍ പ്രയോഗിച്ചിരുന്നു. പഴശ്ശിരാജ സിനിമ തന്നെ ആവേശഭരിതനാക്കി എന്നും ഡേ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടി നടക്കുകയാണ് ഞാന്‍. മമ്മൂട്ടിയുടെ അംബേദ്കര്‍ എന്ന സിനിമ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടുതല്‍ സിനിമ കാണാനുള്ള ഒരുക്കത്തിലാണ് താനെന്നും മാര്‍ട്ടിന്‍ ഡേ ഫെയസ്ബുക്കില്‍ കുറിച്ചു.

DONT MISS
Top