ഇടുക്കിയില്‍ കാണാതായ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തിലെ കാണാതായ നാല് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പുറകില്‍ കണ്ട കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇടുക്കി വണ്ണപ്പുറമുണ്ടന്‍ മുടിക്ക് സമീപം മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.

ഇവരെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് അയല്‍വാസികള്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പിന്നില്‍ വലിയ കുഴി മൂടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലെ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

വീടിനുള്ളില്‍ ആളനക്കം ഇല്ലാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലും രക്തക്കറ കാണുകയും അസ്വഭാവികത തോന്നുകയും ചെയ്തതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. കാളിയാര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

DONT MISS
Top