അബ്രഹാമിന്റെ സന്തതികള്‍ക്ക് മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന അവകാശവാദവുമായി നിര്‍മാതാക്കള്‍ രംഗത്ത്


അബ്രാഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന് മലയാളത്തിലെ പുലിമുരുകന് ശേഷമുള്ള ഏറ്റവും വലിയ കളക്ഷന്‍ എന്ന വിചിത്ര വാദവുമായി നിര്‍മാതാക്കള്‍ രംഗത്ത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ഈ വാദം ഔദ്യോഗികമായി മുന്നോട്ടുവന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനമാണ് ഈ അവകാശവാദത്തിനെതിരെ ഉയര്‍ത്തുന്നത്.

ദൃശ്യം, രാമലീല, എന്നുനിന്റെ മൊയ്തീന്‍, ടു കണ്ട്രീസ്, പ്രേമം, ബാഹുബലി, ജില്ല എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ ഏറ്റവും മുന്നിലുള്ളത്. ഇതിനെയെല്ലാം കവച്ചുവച്ചാണ് അവസാനമിറങ്ങിയ മമ്മൂട്ടിച്ചിത്രം പുലിമുരുകന് പിന്നിലെത്തിയത് എന്നാണ് അവകാശവാദം.

സിനിമാ ഗ്രൂപ്പുകളിലെല്ലാം ഈ അവകാശവാദത്തെ പ്രമുഖര്‍ പൊളിച്ചടുക്കുന്നുണ്ട്. പല നിരീക്ഷകരും ഇതിനോടകം കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നിര്‍മാതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് മമ്മൂട്ടിക്കുതന്നെ അപമാനമാണ് എന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്ന കാര്യം.

നിരവധി ട്രോളുകളും വിഷയത്തില്‍ ഉണ്ടാകുന്നുണ്ട്. ഏതാനും ചിലത് താഴെ കാണാം.

DONT MISS
Top