പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ ആഗസ്ത് 11ന്

ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി ആഗസ്ത് 11 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ടി(പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്‍. ജൂലൈ 25 ന് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ നേടി പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകള്‍ വേണമെന്നിരിക്കെ സ്വതന്ത്രരെയും ചെറുകക്ഷികളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിടിഐക്ക് 137 സീറ്റുകള്‍ വേണം. രാജ്യത്തെ ദാരിദ്രം തുടച്ചുനീക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നേരത്തെ പാകിസ്താന്‍ സ്വാതന്ത്രദിനം ആഘോഷിക്കുന്ന ആഗസ്ത് 14 ന് മുന്‍പ് ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ അധികാരത്തിലെത്തുമെന്ന് പിടിഐ വാക്താവ് വ്യക്തമാക്കിയിരുന്നു.

DONT MISS
Top