പാകിസ്താന്‍ പാര്‍ലമെന്റില്‍ കമ്യൂണിസ്റ്റ് അംഗം; ഇത് തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാളി അലി വാസിര്‍


പാകിസ്താന്റെ പാര്‍ലമെന്റില്‍ ഇനി ഒരു കമ്യൂണിസ്റ്റ് അംഗവും. ദി സ്ട്രഗിള്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി അംഗമായ അലി വാസിറാണ് പാക് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇമ്രാന്‍ ഖാന്‍ അലിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അലി വാഗ്ദാനം നിരസിച്ചിരുന്നു.

16015 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വലിയ വിജയമാണ് അലി നേടിയത്. പിന്നിലായ സ്ഥാനാര്‍ത്ഥിക്ക് 7515 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളോട് ചേര്‍ന്ന് ലാഹോര്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന മുന്നണിയിലാണ് അദ്ദേഹം മത്സരിച്ചത്.

തെക്കന്‍ വാസിരിസ്ഥാനില്‍ ജീവിച്ച അലി വാസിറിന്റെ പിതാവും രണ്ട് സഹോദരന്മാരും തീവ്രവാദി ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കുടുംബത്തില്‍ തീവ്രവാദി ആക്രമണം കൊണ്ടുമാത്രം 16 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതും തീവ്രവാദത്തിനെതിരെ പോരാടാനുള്ള അലിയുടെ തീരുമാനത്തിന് ആക്കം കൂട്ടി. അതുകൊണ്ടുതന്നെയാണ് വന്‍ ഭൂരിപക്ഷത്തോടെ അലിയെ പാര്‍ലമെന്റിലേക്ക് തദ്ദേശീയര്‍ തെരഞ്ഞെടുത്തതും.

DONT MISS
Top