മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗാര്‍ഡിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡാപോളി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും മഹാബലേശ്വറിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. യാത്രാസംഘത്തില്‍പ്പെട്ട ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വനയോര മേഖലയിലാണ് അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണസേനയും പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അപകടത്തില്‍ അനുശോചിച്ചു.

DONT MISS
Top