ഡയമണ്ട് ലീഗ്: ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര

നീരജ് ചോപ്ര

ദില്ലി: രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍(ഐഎഎഎഫ്) ഡയമണ്ട് ലീഗ് ഫൈനലിലേക്ക് ഇന്ത്യയുടെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര യോഗ്യത നേടി. നീരജിന് പുറമെ അഞ്ചുപേര്‍ കൂടി ആഗസ്ത് 30 ന് നടക്കുന്ന ഫൈനലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

നിലവിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ് നീരജ് ചോപ്ര. ലോക ചാമ്പ്യന്‍ ജൊഹന്നാസ് വെറ്റര്‍, ഒളിംപിക് ചാമ്പ്യന്‍ തോമസ് റോഹ്ലര്‍, 2017 ഡയമണ്ട് ലീഗ് ചാമ്പ്യന്‍ യാക്കൂബ് വാദ്‌ലെച്ച്, ജര്‍മന്‍ ചാമ്പ്യന്‍ ആന്‍ഡ്രിയാസ് ഹോഫ്മാന്‍, എസ്‌തോണിയന്‍ റെക്കോഡ് ജേതാവ് മാഗ്നസ് കിര്‍ട് എന്നിവരാണ് ഫൈനലില്‍ പ്രവേശിച്ച മറ്റ് അത്‌ലറ്റുകള്‍.

DONT MISS
Top