കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കരുണാനിധി

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്നാണ് 94 കാരനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

നേരത്തെ കാവേരി ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഗോപാലപുരത്തുള്ള വസതിയില്‍ തന്നെയായിരുന്നു കരുണാനിധിയെ ചികിത്സിച്ചിരുന്നത്. മൂത്രാശത്തിലെ അണുബാധയ്‌ക്കൊപ്പം പനി കൂടിയതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമായത്. വിദഗ്ധ ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് കരുണാനിധിയിപ്പോള്‍.

DONT MISS
Top