മെല്‍ബണ്‍ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജിറോണ എഫ്‌സി; നടുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മെല്‍ബണ്‍ സിറ്റി എഫ്‌സിയെ സമാനമായ രീതിയില്‍ നാണം കെടുത്തി ജിറോണ എഫ്‌സി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ജിറോണയുടെ വിജയം.

ജിറോണയുടെ അടുത്ത മത്സരം കേരളാ ബ്ലാസ്‌റ്റേഴ്‌സുമായിട്ടാണ്. എന്താകും അവസ്ഥ എന്നത് പ്രവചിക്കാമെങ്കിലും അത് നാണക്കേടിലേക്ക് പോകുന്നതായിരിക്കരുതേ എന്നാണ് ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റേയും ആഗ്രഹം. പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുന്ന മത്സരത്തിനാകും കൊച്ചി സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.

DONT MISS
Top