കേരളം എന്തുകൊണ്ട് ഒന്നാമത്? കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ പുകഴ്ത്തി എന്‍ഡിടിവിയുടെ ചര്‍ച്ച

ദില്ലി: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ വാനോളം പുകഴ്ത്തി എന്‍ഡിടിവി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളെ അവതാരിക എണ്ണമിട്ട് നിരത്തി. റിയാലിറ്റി ചെക്ക് എന്ന പരിപാടിയിലാണ് ചര്‍ച്ച നടന്നത്.

ദില്ലിയിലെ ആം ആദ്മി സര്‍ക്കാറും ഇക്കാര്യത്തില്‍ മുന്നിലാണെന്നും നിരീക്ഷിക്കപ്പെട്ടു. ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് എംപി രാജേഷ് പങ്കെടുത്തു. കേരളത്തിലെ ജനപ്രതിനിധികള്‍ അവരുടെ കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ചേര്‍ക്കുന്നത് മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 45000 സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കിയതും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നല്‍കിയതും ചര്‍ച്ചയ്ക്ക് വിഷയമായി.

ഓരോ നിയോജക മണ്ഡലത്തിലേയും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ തെരഞ്ഞെടുത്ത് അത് ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതും 149 വിദ്യാലയങ്ങള്‍ക്ക് 5 കോടിവച്ച് മാറ്റിവയ്ക്കുന്നതും പരാമര്‍ശിക്കപ്പെട്ടു. ചര്‍ച്ചയുടെ പൂര്‍ണ വീഡിയോ താഴെ കാണാം.

DONT MISS
Top