ലാ ലീഗ വേള്‍ഡ്; ജിറോണ-മെല്‍ബണ്‍ പോരാട്ടം ഇന്ന്

കൊച്ചി: ടൊയോട്ട യാരിസ് ലാ ലീഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിറോണ എഫ്‌സി ഇന്ന് മെല്‍ബണ്‍ സിറ്റിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം.

ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് മെല്‍ബണ്‍ സിറ്റി. മഞ്ഞപ്പടയ്‌ക്കെതിരെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കായിരുന്നു എ ലീഗ് ക്ലബ്ബായ മെല്‍ബണിന്റെ ജയം. ഇന്നത്തെ മത്സരത്തില്‍ ജിറോണയെ തകര്‍ത്ത് ടൂര്‍ണമെന്റില്‍ ഒന്നാമതെത്താനാകും അവരുടെ ശ്രമം.

അതേസമയം കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗിലേക്ക് ഉയര്‍ത്തപ്പെട്ട ടീമാണ് ജിറോണ എഫ്‌സി. റയല്‍ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ ജിറോണ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി കഴിഞ്ഞ ദിവസമാണ് ടീം കൊച്ചിയിലെത്തിയത്. ശനിയാഴ്ചയാണ് ബ്ലാസ്‌റ്റേഴ്‌സ്-ജിറോണ പോരാട്ടം.

DONT MISS
Top