പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് ആവേശമേറുന്നു; ബാഴ്‌സലോണ ബി ടീമിനോട് ഏറ്റുമുട്ടാന്‍ ബംഗളുരു എഫ്‌സി

ബംഗളുരു: പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് ആവേശമേറുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ വമ്പന്‍ ക്ലബ്ബുകളെ നേരിടാനൊരുങ്ങുകയാണ് ബംഗളുരു എഫ്‌സി. സ്പാനിഷ് ക്ലബ്ബുകളായ എഫ്‌സി ബാഴ്‌സലോണയുടെയും വില്ലാറിയല്‍ സിഎഫിന്റെയും ബി ടീമുകളുമായാണ് ബംഗളുരുവിന്റെ സൗഹൃദ മത്സരം.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബംഗളുരു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്‌പെയിനില്‍ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ബാഴ്‌സലോണയുടെയും വില്ലാറിയലിന്റെയും ബി ടീമുകള്‍ക്ക് പുറമെ അത്‌ലറ്റികോ സാഗുണ്ടിനോ, ഷബാബ് അല്‍ അഹ്ലി ദുബായ് എഫ്‌സി എന്നീ ടീമുകള്‍ക്കെതിരെയും ബംഗളുരു കളിക്കും.

ആഗസ്ത് 11നാണ് വില്ലാറിയല്‍ ബി ടീമുമായുള്ള ബംഗളുരുവിന്റെ പോരാട്ടം. 14ന് ബാഴ്സലോണ ബി ടീമിനെയും ബംഗളുരു നേരിടും. അതേസമയം സ്പാനിഷ് ലീഗ് ക്ലബ്ബ് ജിറോണ എഫ്സി, എ ലീഗ് ക്ലബ്ബ് മെല്‍ബണ്‍ സിറ്റി എന്നിവരുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തില്‍ പുരോഗമിച്ചു വരികയാണ്.

DONT MISS
Top