പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന ഒഐസിസി മെമ്പര്‍മാര്‍ക്ക് പ്രാതിനിത്യം നല്‍കണം

ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന ഒഐസിസി മെമ്പര്‍മാര്‍ക്ക് കോണ്‍ഗ്രസിന്റെ ജില്ല, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ പ്രാധിനിത്യം നല്‍കണമെന്നും പ്രവാസി പുനരധിവാസത്തിനുള്ള സഹായം നല്‍കണമെന്നും ജില്ല കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു ജോര്‍ജിനു നല്‍കിയ നിവേദനത്തില്‍ 101 അംഗ മെമ്പര്‍മാര്‍ ഒപ്പിട്ടുനല്‍കിയ നിവേദനം ആവശ്യപ്പെട്ടു.

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രധാനഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് അനില്‍കുമാര്‍ പത്തനംതിട്ട ആധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മെമ്പര്‍ അലി തെക്കുതോട്, നാഷണല്‍ ഖജാഞ്ചി തക്ബീര്‍ പന്തളം, ജിദ്ദ ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍, ജില്ലാ ഉപാധ്യക്ഷന്‍ അയൂബ് പന്തളം, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ്, സെക്രട്ടറിമാരായ സിയാദ് പടുതോട്, ബാബുകുട്ടി കുരിക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കോണ്‍ഗ്രസ് മുന്‍ ഖജാന്‍ഞ്ചി എംഎസ്സ് അബ്ദുള്ളയുടെ നിര്യാണത്തില്‍ ചടങ്ങ് അനുശോചനം രേഖപ്പെടുത്തി.

DONT MISS
Top