കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി ഉമ്മന്‍ചാണ്ടിയും തോമസ് ഐസക്കും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി

ആലപ്പുഴ: പ്രളയക്കെടുതികളിലകപ്പെട്ട കുട്ടനാടന്‍ ജനതയ്ക്ക് ആശ്വാസമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തോമസ് ഐസക്കും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുന്ന കുട്ടനാട്ടുകാര്‍ക്കുള്ള അടിയന്തിര ധനസഹായ വിതരണത്തില്‍ കാലതാമസമുണ്ടാകരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രാവിലെ 9 മണിയോടെ നെടുമുടിയില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടി കുട്ടനാട്ടിലെത്തിയത്. ചമ്പക്കുളം, കൈനകരി തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ പരാതികളുമായി നാട്ടുകാരെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കണമെന്നും വെള്ളം കയറിയ വീടുകളില്‍ അടിയന്തിര ധനസഹായമെത്തിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മന്ത്രി തോമസ് ഐസക്കും കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. നെഹ്‌റു ട്രോഫി, കൈനകരി, പുളിങ്കുന്ന് മേഖലകളിലെ ക്യാമ്പുകളിലെത്തിയ മന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

DONT MISS
Top