സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഹനാന്‍

തിരുവനന്തപുരം: മീന്‍ വിറ്റും മറ്റ് ജോലികള്‍ ചെയ്തും ഉപജീവനം നടത്തുന്ന കോളെജ് വിദ്യാര്‍ത്ഥിനിയായ ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫെയ്ന്‍ അറിയിച്ചു.

ആക്ഷേപമുന്നയിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും എംസി ജോസഫെയ്ന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മറ്റ് നടപടികളുമായി കമ്മീഷന്‍ മുന്നോട്ടു പോവും.

സിനിമാ പ്രമോഷന് വേണ്ടിയാണ് ഹനാന്‍ മീന്‍ വിറ്റതെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പറഞ്ഞായിരുന്നു സമൂഹമാധ്യങ്ങളിലൂടെ ഹനാനെ അധിക്ഷേപിച്ചത്. ഇതിനെതിരെ ഹനാന്റെ സുഹൃത്തുക്കളും കോളെജ് അധികൃതരും പിന്തുണയുമായി രംഗത്തെത്തിയതോടെയാണ് ഹനാന്‍ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ സമൂഹം അറിഞ്ഞത്. തനിക്കെതിരെ പ്രചരിക്കുന്ന വ്യജ പ്രചരണങ്ങള്‍ക്കെതിരെ ഹനാനും രംഗത്തെത്തിയിരുന്നു.

DONT MISS
Top