ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗത്തില്‍ വിഎം സുധീരന്‍ അനുശോചിച്ചു

വിഎം സുധീരന്‍

തിരുവനന്തപുരം: ചെര്‍ക്കളം അബ്ദുള്ളയുടെ ദേഹവിയോഗത്തില്‍ അതിയായി ദുഃഖിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അറിയിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവായ ചെര്‍ക്കളം എംഎല്‍എ., തദ്ദേശഭരണ വകുപ്പ് മന്ത്രി, കാസര്‍ഗോഡ് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എന്നിങ്ങനെ ഏറ്റെടുത്ത എല്ലാ ചുമതലകളും തികഞ്ഞ കാര്യപ്രാപ്തിയോടെ നിറവേറ്റി.

കാസര്‍ഗോഡ് ജില്ലയുടെ വികസനത്തിന് അദ്ദേഹം പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. അനാരോഗ്യം മൂലം ശാരീരിക ക്ലേശം അനുഭവിക്കുമ്പോഴും യുഡിഎഫ് പരിപാടികളില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ജനാധിപത്യ മതേതര പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്. വ്യക്തിപരമായി എനിക്കും പ്രിയപ്പെട്ട ചെര്‍ക്കളത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സുധീരന്‍ അറിയിച്ചു.

DONT MISS
Top