നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

പ്രതീകാത്മക ചിത്രം

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഒരു മണിക്കൂര്‍ 43 മിനുട്ട് നേരമാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. ബ്ലഡ് മൂണ്‍ പ്രതിഭാസവും ഇതോടൊപ്പം കാണാന്‍  സാധ്യക്കും.  ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും ബ്ലഡ് മൂണും ചന്ദ്രഗ്രഹണവും കാണാന്‍ സാധിക്കും.

രാത്രി 10 45 ന് ഗ്രഹണത്തിന്റെ ആദ്യ ഘട്ടം തുടങ്ങും. രാത്രി ഒരുമണിയോടെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ഗ്രഹണത്തിന്റെ രണ്ടം ഘട്ടം പുലര്‍ച്ചെ അഞ്ച് മണിവരെ ഉണ്ട്.

ചന്ദ്രന് ചുവപ്പ് രാശി പടരുന്നതിനാലാണ് ബ്ലഡ് മൂണ്‍ പ്രതിഭാസം കാണാന്‍ സാധിക്കുന്നത്. ഭ്രമണപഥത്തില്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയുള്ള സ്ഥിയിലാണ് ചന്ദ്രന്‍. അതിനാല്‍ വലുപ്പം കുറഞ്ഞ പൂര്‍ണ ചന്ദ്രാനാകും അനുഭവപ്പെടുക.

കഴിഞ്ഞ ജനുവരിയിലും ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. അടുത്ത പൂര്‍ണചന്ദ്രഗ്രഹണം 2025 ല്‍ നടക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന കാഴ്ചയ്ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിക്കും.

DONT MISS
Top