ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ആദില്‍ റഷീദും, മൊയീന്‍ അലിയും മടങ്ങിയെത്തി

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ആദില്‍ റഷീദിനെ ഉള്‍പ്പെടുത്തിയാണ് ആഗസ്ത് ഒന്നിന് നടക്കുന്ന ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ജോ റൂട്ട് നയിക്കുന്ന ടീമില്‍ യുവതാരം ജെയ്മി പോര്‍ട്ടര്‍ അരങ്ങേറ്റം കുറിക്കും. മൊയീന്‍ അലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള 18 അംഗ ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ആഗസ്ത് ഒന്നിന് ബര്‍മിംഗ്ഹാമില്‍ ആംരഭിക്കും. നേരത്തെ ട്വന്റി20 പരമ്പര ഇന്ത്യ നേടിയപ്പോള്‍ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് ടീം- ജോ റൂട്ട്(ക്യാപ്റ്റന്‍), അലസ്റ്റയര്‍ കുക്ക്, ആദില്‍ റഷീദ്, കീറ്റണ്‍ ജെന്നിംഗ്സ്, ഡേവിഡ് മലന്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ജോണി ബെയര്‍സ്റ്റോവ്, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, ജോസ് ബട്ട്‌ലര്‍, സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയ്മി പോര്‍ട്ടര്‍.

DONT MISS
Top