ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

സുപ്രിം കോടതി

ദില്ലി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് സുപ്രിം കോടതി നീട്ടി. കേസിലെ ഒന്നും നാലും പ്രതികളായ എബ്രഹാം വര്‍ഗീസ്, ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ അറസ്റ്റ് ഓഗസ്റ്റ് ആറുവരെയാണ് കോടതി തടഞ്ഞിരിക്കുന്നത്.

ആറാം തീയതിയ്ക്ക് മുന്‍പ് അന്വേഷണ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി വാദം കേട്ടശേഷം വിധിപറയാനായി മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പരിഗണിച്ചപ്പോഴാണ് അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.

കേസില്‍ അറസ്റ്റിലായി റിമാന്റിലായിരുന്ന രണ്ടും മൂന്നും പ്രതികളായ ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജോണ്‍സണ്‍ വി മാത്യുവിന് ജൂലൈ 23 നും ജോബ് വി മാത്യുവിന് ജൂലൈ 25 നുമാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

DONT MISS
Top