ശബരിമല: ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തില്‍ വിശ്വസിക്കണമെന്ന് തന്ത്രി

ഫയല്‍ ചിത്രം

ദില്ലി: പള്ളിയില്‍ പോകുന്നവര്‍ ഖുറാനില്‍ വിശ്വസിക്കുന്നതുപോലെ ക്ഷേത്രത്തില്‍ പോകുന്നവര്‍ വിഗ്രഹത്തില്‍ വിശ്വസിക്കണമെന്ന് ശബരിമല തന്ത്രി സുപ്രിം കോടതിയില്‍. വിഗ്രഹത്തിന്റെ അവിഭാജ്യ സ്വഭാവമായ നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആകൂ എന്നും തന്ത്രി വാദിച്ചു.

സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയവര്‍ അവിശ്വാസികളും ക്ഷേത്രത്തിന്റെ മഹത്വം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും ആണ്. നിയന്ത്രണങ്ങള്‍ അതേപടി നിലനിര്‍ത്തണം. തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം, കേസില്‍ ഭരണഘടനാ വിഷയങ്ങള്‍ മാത്രമേ പരിഗണിക്കൂ എന്നു കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. കേസില്‍ ഉച്ചയ്ക്ക് ശേഷവും വാദം തുടരും.

DONT MISS
Top