ഒമര്‍ ലുലുവിന്റെ പുതിയ സിനിമയിലേക്ക് ക്ഷണം; വിവരങ്ങളുമായി മണിക്കൂറുകള്‍കൊണ്ട് ഇരച്ചുകയറിയത് 25000ല്‍ അധികം യുവാക്കള്‍

ഒമര്‍ ലുലു

ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഒമര്‍ ലുലു പുതിയ ചിത്രത്തിനായി യുവാക്കളെ തേടുകയാണ്. ഇതിനായി ഫെയ്‌സ്ബുക്കില്‍ കുറിപ്പുമിട്ടു. സ്വാഭാവികമായി ചില ചിത്രങ്ങള്‍ സഹിതമുള്ള അപേക്ഷകള്‍ തേടിയെത്തുമെന്ന് ഒമറും കരുതി. എന്നാല്‍ 12 മണിക്കൂറിനിടെ എത്തിയത് 25000ല്‍ അധികം അപേക്ഷകള്‍. അതും ഫോണ്‍ നമ്പരും ഫോട്ടോകളും സഹിതം. ഇതിനി തരംതിരിച്ച് തെരഞ്ഞെടുക്കുക എന്നതാണ് ശ്രമകരമായ ജോലി.

2019ല്‍ തുടങ്ങുന്ന പുതിയ ചിത്രത്തിലേക്ക് നായകന്‍മാരെയും(ഡാന്‍സും ഫൈറ്റും അറിയണം) സഹനടന്‍മാരെയും ആവശ്യമുണ്ട് വയസ് 21-25 കറുത്ത സുന്ദരന്‍മാരും വെള്ളുത്ത സുന്ദരന്‍മാരും ഫോട്ടോയും ഫോണ്‍ നമ്പരും സഹിതം കമന്റ് ചെയ്യുക. ഇഷ്ടപ്പെടുന്നവരെ ഞങ്ങള്‍ കോണ്‍ടാക്ട് ചെയ്‌തോള്ളാം. സെലക്ട് ചെയുന്നവര്‍ക്ക് 6 മാസം ട്രെയ്‌നിംഗ് ഉണ്ടാകും. ഇങ്ങനെയാണ് ഒമര്‍ കുറിച്ചത്.

ഇതിന് മറുപടിയായാണ് വലിയ അളവിലുള്ള വിവരങ്ങള്‍ ഒമറിന് ലഭിച്ചത്. ഒരു അഡാറ് ലൗ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നതിനിടയില്‍ത്തന്നെയാണ് തന്റെ പുതിയ ചിത്രവും ഒമര്‍ ലുലു പ്രഖ്യാപിച്ചത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്നഗാനം ഇപ്പോഴും യൂടൂബില്‍ ട്രെന്റ് ലിസ്റ്റിലാണ്.

DONT MISS
Top