പൊലീസിലെ മൂന്നാം മുറ ഇല്ലാതാക്കും, വേലി തന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തിന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ലെന്നും മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശവും പൊലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് പൊലീസിന്റെ ചുമതല. ആ അര്‍ത്ഥത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാണ് പൊലീസ്. എന്നാല്‍ പൊലീസും സുരക്ഷാ ഏജന്‍സികളും നടത്തിവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പരാതികളാണ് ഉയര്‍ന്നു വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വേലി തന്നെ വിളവ് തിന്നുന്ന അത്തരം സമീപനങ്ങള്‍ ഒരു സമൂഹത്തിനും ഭൂഷണമല്ല. പൊലീസ് അധികാരം വിവേകപൂര്‍വം ഉപയോഗിക്കണം. നീതിപൂര്‍വമായ പ്രവര്‍ത്തമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമായണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

DONT MISS
Top