ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫി ക്ലബ് ഒത്തുകൂടുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫി ക്ലബ് ആയ എഫ്ക്യു8 ന്റെ ആഭിമുഖ്യത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ചിത്രീകരിക്കാന്‍ ഒത്തുകൂടുന്നു. കുവൈറ്റ് സിറ്റിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ അബ്ദലി ഏരിയയില്‍ മരുഭൂമിയില്‍ ഒത്തുചേരുന്ന സംഘം രാത്രി 9.30 നുതുടങ്ങി പുലര്‍ച്ചെ 1.30 നു അവസാനിക്കുന്ന ചന്ദ്രഗ്രഹണം പൂര്‍ണ്ണമായും ചിത്രീകരിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. സംഘം വൈകീട്ട് 6.00 ന് സാല്മിയയില്‍ നിന്ന് പുറപ്പെടും.

ചന്ദ്രഗ്രഹണം ചിത്രീകരിക്കുന്നതിനെ പറ്റിയും ക്യാമറ സെറ്റിംഗ്‌സുകളും ക്ലബ് അംഗങ്ങള്‍ പങ്കു വക്കും. കുവൈറ്റിലെ സിഗ്മ ലെന്‌സ് അംബാസഡര്‍ ഷാഫിമോന്‍ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പുണ്ടായ ഭാഗിക ചന്ദ്രഗ്രഹണം ചിത്രീകരിച്ചു സംഘം ജനശ്രദ്ധ നേടിയിരുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 55845092 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

DONT MISS
Top