ഉത്തരേന്ത്യയിലെ ഗോസംരക്ഷകരുടെ ഗൂണ്ടാവിളയാട്ടത്തിന് കാരണം കണ്ടെത്തി ടിജി മോഹന്‍ദാസ്; ശുദ്ധമായ പാല്‍ കിട്ടാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കൊലപാതകങ്ങളെന്ന്!


ഉത്തരേന്ത്യയില്‍ പശുക്കളെ സംരക്ഷിക്കുന്നവര്‍ എന്ന വ്യാജേന ദളിതരേയും ഇസ്ലാം മത വിശ്വാസികളേയും മര്‍ദ്ദിച്ച് കൊല്ലുന്ന ഗോ സംരക്ഷക ഗൂണ്ടകളുടെ ചെയ്തിയെ ന്യായീകരിച്ച് ആര്‍എസ്എസ് ബൗദ്ധിക തലവന്‍ ടിജി മോഹന്‍ദാസ്. പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നവരെ തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ന്യായീകരിച്ചത്.

കേരളത്തില്‍ മരുന്നിനുപോലും ശുദ്ധമായ പശുവിന്‍ പാല്‍ കിട്ടാനില്ല. ഉത്തരേന്ത്യയിലും താമസിയാതെ ഈ സ്ഥിതി വരും. ചുമ്മാതാണോ ജനം പശുക്കടത്തുകാരെ തല്ലിക്കൊല്ലുന്നത് എന്നാണ് ടിജി മോഹന്‍ദാസ് കുറിച്ചത്. കൊലപാതകങ്ങളുടെ ഗൗരവത്തെ തികച്ചും ലഘൂകരിച്ച് തമാശയായി പരാമര്‍ശിക്കുന്ന ഇത്തരം പ്രസ്താവനകളെ സോഷ്യല്‍ മീഡിയ പരിഹസിച്ചു.

ക്രിസ്ലാമിസ്റ്റുകളെപ്പോലെ ഹിന്ദുക്കളും ചെയ്യരുതെന്നും കേരളത്തിലെ ചില പള്ളികള്‍ ഹിന്ദു ദേവാലയങ്ങളായിരുന്നുവെന്നും തുടങ്ങി നിരന്തരം വിചിത്ര പ്രസ്താവനകള്‍ നടത്തുന്ന ആര്‍എസ്എസ് നേതാവാണ് ടിജി മോഹന്‍ദാസ്. നിരന്തരമായി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ടെങ്കിലും അത് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടില്ല.

DONT MISS
Top