ആദ്യ മത്സരത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ മെല്‍ബണ്‍ സിറ്റി എഫ്‌സിയോട് പരാജയപ്പെട്ടു. ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലാണ് ബ്ലാസ്‌റ്റേസിന്റെ തോല്‍വി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് കനത്ത തോല്‍വിയാണ് കേരളത്തിന്റെ സ്വന്തം ടീം ഏറ്റുവാങ്ങിയത്.

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍നിന്ന മെല്‍ബണ്‍ സിറ്റി എഫ്‌സി രണ്ടാം പാതിയില്‍ നാല് ഗോളുകള്‍കൂടി നേടി. പലപ്പോഴും മികച്ച നീക്കങ്ങള്‍ നടത്താനായെങ്കിലും ഗോള്‍ മാത്രം ബ്ലാസ്‌റ്റേഴ്‌സിന് നേടാനായില്ല. തോല്‍വി പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകര്‍ കരുതിയതിനേക്കാള്‍ വലിയ തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.

DONT MISS
Top