മോഹന്‍ലാലിനെ ഒറ്റപ്പെടുത്താന്‍ ശ്രമമോ? ഉത്തരവുമായി അജു വര്‍ഗീസും പീറ്റര്‍ ഹെയ്‌നും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നൂറുപേരിലധികം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറാനാണ് ഇവര്‍ തയാറാക്കിയത്. എന്നാല്‍ ഒപ്പിട്ട പലരും ഇന്ന് യഥാര്‍ഥ കാര്യമറിയാതെയാണ് ഒപ്പിട്ടതെന്ന് തുറന്നുപറയുകയും ചെയ്തിരുന്നു.

സിനിമാ സംഘടനകളെല്ലാം മോഹന്‍ലാലിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്. ലാലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ഈ സംഘടനകള്‍ പറയുന്നു. ഇവരും ഇക്കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇതിനിടയില്‍ ഏറ്റവും ശ്രദ്ധേയമായത് നടന്‍ അജു വര്‍ഗീസിന്റെയും ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്‌ന്റെയും പോസ്റ്റുകളാണ്. വെറും പ്ലെയിന്‍ മീമുകളാണ് ഇരുവരും ഇട്ടിരിക്കുന്നതെങ്കിലും ആശയം വ്യക്തം. ഒറ്റപ്പെടുത്താനാണ് ഉദ്ദേശമെങ്കില്‍ തനിക്ക് ഒരു ചുക്കുമില്ല എന്ന് മോഹന്‍ലാല്‍ ഉറക്കെ പ്രഖ്യാപിക്കുന്നു എന്നതാണ് ഇരുവരും ഉദ്ദേശിച്ചത്.

പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ ആക്രമിക്കാന്‍ വരുന്ന പട്ടികള്‍ പൂച്ചക്കുഞ്ഞുങ്ങളേപ്പോലെ അടങ്ങുന്നതും സ്ഫടികത്തില്‍ പൊലീസിന്റെ തല്ല് കൊണ്ട് ലാല്‍ വേദന അഭിനയിക്കുന്നതുമാണ് ട്രോള്‍ മീമുകള്‍. രണ്ടും വേണ്ടവിധത്തില്‍ ‘കലങ്ങിയതോടെ’ ആരാധകരും ഇത് ഏറ്റെടുത്തു.

DONT MISS
Top