മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല, ഭീമഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയം: കമല്‍

തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ചലച്ചിത്ര അക്കാദമി ക്ഷണിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ കമല്‍. മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും കമല്‍ പറഞ്ഞു.

ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കണോ എന്നതില്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരുമാണ് തീരുമാനം എടുക്കേണ്ടത്. മോഹന്‍ലാലിനെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അക്കാദമി ഒപ്പം നില്‍ക്കും. ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കീഴില്‍ ഉള്ളതാണ്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കേണ്ട എന്നത് ചിലരുടെ താത്പര്യം മാത്രമാണ്. കമല്‍ പറഞ്ഞു.

മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഒപ്പിടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് കമല്‍ പറഞ്ഞു. ചിലരുടെ രാഷ്ട്രീയവും നിലപാടുമാണ് അത്. അതിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും കമല്‍ പറഞ്ഞു.

DONT MISS
Top