ഏതന്‍സില്‍ കാട്ടുതീ; 50 മരണം, 150 ഓളം പേര്‍ക്ക് പരുക്ക്

ഏതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഏതന്‍സിലെ പട്രാസില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു കാട്ടുതീ പടര്‍ന്നത്. നിരവധി വീടുകള്‍ കത്തി നശിച്ചു. നൂറുകണക്കിന് അഗ്നിശമന സേനാ യൂണിറ്റുകളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. പ്രദേശത്തെ നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

2007 ന് ശേഷം ഗ്രീസിലുണ്ടായ ഏറ്റവും വലിയ അഗ്നിബാധയാണിത്. തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് തന്റെ വിദേശ പര്യടനം റദ്ദാക്കി മടങ്ങിയെത്തി. സ്‌പെയിന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഗ്രീസിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

DONT MISS
Top