സംസ്ഥാന പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്കിയ സംയുക്ത പ്രസ്താവനയില്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ല: ഡോക്ടര്‍ ബിജു

ഡോക്ടര്‍ ബിജു
കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്കിയ സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല എന്ന് സംവിധായകന് ഡോക്ടര്‍ ബിജു. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പോലെ ഒരു സംസ്ഥാനം നല്കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണ് എന്നതാണ്. മാത്രമല്ല പുരസ്കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നും അത് പാടില്ല എന്നുമാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത്. ആ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. മുഖ്യഅതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ആ പ്രസ്താവന തന്നെയാണ് മുഖ്യമന്തിക്കും സാംസ്കാരിക മന്ത്രിക്കും നല്‍കിയിട്ടുള്ളത്. ആ പ്രസ്താവന തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതും. ഇങ്ങനെ ഒരു പൊതു നിലപാട് പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏതെങ്കിലും ഒരു താരത്തെ പേര് വെച്ച് വാര്‍ത്ത കൊടുക്കുകയും വിവാദമാകുകയും ചെയ്യുകയും അതെ തുടര്‍ന്ന് മോഹന്‍ലാലിനെതിരായ പ്രസ്താവനയില്‍ നിങ്ങള്‍ പേര് വെച്ചോ എന്ന് ആരോടെങ്കിലും ചോദിച്ചാല്‍ സ്വാഭാവികമായും ഇല്ല എന്നത് തന്നെയാണ് മറുപടി. കാരണം ആ പ്രസ്താവന ഒരു താരത്തിന്റെയും പേരെടുത്ത് അവര്‍ വരാന്‍ പാടില്ല എന്നതല്ല മറിച്ച് ഒരു പൊതു നിലപാട് ആണത്. ഒരു താരത്തിനെതിരെ പേരെടുത്തു പറഞ്ഞുള്ള പ്രസ്താവന അല്ല. അങ്ങനെ ഏതെങ്കിലും ഒരു താരത്തെ പേരെടുത്തു പറഞ്ഞു അവര്‍ക്കെതിരായ ഒരു പ്രസ്താവനയില്‍ ഞങ്ങള്‍ ഒരാളും ഒപ്പ് വെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒപ്പിട്ടവരോട് ആ പ്രസ്താവന പൂര്‍ണ്ണമായി വായിച്ചു കേള്‍പ്പിച്ച ശേഷം ഇത് നിങ്ങള്‍ അറിഞ്ഞിരുന്നുവോ എന്ന് ചോദിക്കൂ , അല്ലാതെ മാധ്യമങ്ങള്‍ ഫോണില്‍ വിളിച്ചു മോഹന്‍ലാലിനെതിരെ നിങ്ങള്‍ ഒപ്പിട്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നല്ലേ പറയാന്‍ സാധിക്കൂ. ആ പ്രസ്താവന ഒന്ന് കൂടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വായിക്കുമല്ലോ എന്നും ബിജു പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ മുഖ്യഅതിഥി മുഖ്യമന്ത്രിയും പുരസ്കാര ജേതാക്കളും ആയിരിക്കണം. അതല്ലാതെ മറ്റൊരു മുഖ്യഅതിഥിയെ ക്ഷണിക്കുന്ന കീഴ്വഴക്കം ഉണ്ടാകാന്‍ പാടില്ല, ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും എന്നതാണ് ആ പ്രസ്താവന. അതില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ തെറ്റിധാരണ പടര്‍ത്തുന്ന തരത്തില്‍ സെന്‍സേഷണല്‍ ആക്കുന്നതിനായി പ്രസ്താവനയെ ഉപയോഗിക്കരുത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരം അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ആദരവോടെ ജേതാക്കള്‍ക്ക് നല്‍കാനുള്ള വേദി ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ നിലപാട്. ഇതില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. മുഖ്യഅതിഥി ആക്കുന്നത് ആരെ ആയാലും ഇത് തന്നെയാണ് നിലപാട് എന്നും ഡോക്ടര്‍ ബിജു പറഞ്ഞു.