‘ചില വേഷങ്ങള്‍ ജീവിതത്തെമാറ്റിമറിക്കും’; മരം പെയ്യുമ്പോള്‍ എന്ന സിനിമയിലെ പുതിയ മെയ്‌ക്കോവറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അനുമോള്‍

മലയാളികളുടെ പ്രിയനടിയായ അനുമോള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തലയില്‍ മുടിയില്ലാതെ മുഖത്ത് വലിയ പരുക്കുകള്‍ പറ്റിയിട്ടുള്ള തന്റെ ചിത്രങ്ങളാണ് അനുമോള്‍ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ ചിത്രീകരണം  പൂര്‍ത്തീകരിച്ചില്ലാത്ത മരം പെയ്യുമ്പോള്‍ എന്ന സിനിമയുടെ ലോക്കേഷന്‍ ചിത്രങ്ങളായിരുന്നു ഇത്. ചിത്രത്തോടൊപ്പം സിനിമയെക്കുറിച്ചും അനുമോള്‍ കുറിപ്പില്‍ പറയുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

‘ചില വേഷങ്ങള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും അത് മറ്റങ്ങള്‍ വരുത്തും. എന്നെ സംബന്ധിച്ച് അത്തരത്തിലുള്ള ഒന്നായിരുന്നു ഇത്. എല്ലാവരുടെയും കഠിനപ്രയ്ത്‌നം ഈ സിനിമയ്ക്ക് പിന്നിലുണ്ട്. സിനിമ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതേഉള്ളു. ആരും കാണാത്ത സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കണം എന്ന് തോന്നി. മാറ്റിവച്ച് മരംപെയ്യുമ്പോള്‍ എന്ന സിനിമയിലെ ചിത്രങ്ങളാണിത്. അനില്‍ തോമസാണ് സംവിധാനം. കലിയൂര്‍ ശശികുമാറാണ് നിര്‍മിച്ചിരിക്കുന്നത്. പട്ടണം ഷാ ഇക്കയാണ് മെയ്ക്ക്അപ്പ്’ എന്നും അനുമോള്‍ കുറിപ്പില്‍ പറയുന്നു.

അനില്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മരം പെയ്യുമ്പോള്‍. ക്രൂരബലാത്സംഗത്തിന് ഇരയായ ഒരു നഴ്‌സിന്റെ വേഷമാണ് ചിത്രത്തില്‍ അനുമോള്‍ അവതരിപ്പിക്കുന്നത്. കല്ലിയൂര്‍ ശശിയാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ പട്ടണം ഷായാണ് അനുമോളുടെ മേക്ക്അപ്പ് ചെയ്തിരിക്കുന്നത്.

DONT MISS
Top