കോഴിക്കോട് രണ്ട് വയസുകാരന്‍ മരിച്ചത് ഷിഗല്ലെ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്: കോഴിക്കോട് രണ്ട് വയസുകാരന്‍ മരിച്ച സംഭവം ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ഷിഗല്ലെ ബാധ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാദ് ഇന്നലെയാണ് മരിച്ചത്. ഷിഗല്ലെ ബാധിച്ചാണ് കുട്ടി മരിച്ചത് എന്ന റിപ്പോര്‍ട്ടുള്‍ പുറത്തുവന്നിരുന്നു. തുര്‍ന്നാണ് കുട്ടിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

വയറിളക്കത്തെ തുടര്‍ന്ന് ജൂലൈ 18 നാണ് സിയാദിനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികത്സയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് കുട്ടി മരിച്ചത്.

DONT MISS
Top