‘നിങ്ങള്‍ വെറുപ്പിന്റെ വ്യാപാരി’; രാഹുലിനെതിരെ രൂക്ഷ വിര്‍ശനവുമായി ബിജെപി നേതാക്കള്‍

ദില്ലി: അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാക്കള്‍. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്മൃതി ഇറാനിയുമാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി വെറുപ്പിന്റെ വ്യാപാരിയാണ് എന്നാണ് പിയൂഷ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചത്.

രാജസ്ഥാനിലെ ബിജെപി ഗവര്‍ണമെന്റ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ ലാഭത്തിനായി നിങ്ങള്‍ സമൂഹത്തെ വിഭജിക്കുകയാണ്. ഇത്തരം വിഷയങ്ങള്‍ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഓരോ തവണയും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. എന്നിട്ടാണ് മുതലകണ്ണീര്‍ പൊഴിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിനായി സമൂഹത്തെ വിഭജിക്കുകയാണ് രാഹുല്‍ ഗാന്ധി എന്നതാണ് സ്മൃതിയുടെ ആരോപണം. നരേന്ദ്ര മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്ട് നേതാക്കളും രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയത്. ആള്‍ക്കൂട്ട അക്രമങ്ങളില്‍ ജനങ്ങള്‍ മരിക്കുന്നതിനെ മോദിയുടെ ക്രൂരമായ നവ ഇന്ത്യ എന്നാണ് രാഹുല്‍ ഗാന്ധി വിശേപ്പിച്ചത്.

DONT MISS
Top