ലൈംഗിക പീഡനം: ഓര്‍ത്തഡോക്‌സ് വൈദികന് ഉപാധികളോടെ ജാമ്യം

ജോണ്‍സണ്‍ വി മാത്യു

കൊച്ചി: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതികളില്‍ ഒരു വൈദികന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.

യുവതിക്ക് വാട്ട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നതാണ് ജോണ്‍സണ്‍ വി മാത്യുവിനെതിരായ കുറ്റം. പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നും നിസാരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നുമുള്ള വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13 നാണ് ജോണ്‍സണ്‍ വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാസ്‌പോര്‍ട്ട് ഹാജരാക്കണം, അഴ്ചയില്‍ രണ്ട് ദിവസം സ്‌റ്റേഷനില്‍ ഹാജരാകണം, പരാതിക്കാരി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

റിമാന്‍ഡിലുള്ള കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും പ്രതികളുടെ അറസ്റ്റ് സുപ്രിം കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇരുവരുടെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

DONT MISS
Top