ജപ്പാനില്‍ ഉഷ്ണക്കാറ്റ്: മരണം 44 ആയി

ടോക്കിയോ: ജപ്പാനില്‍ തുടരുന്ന ശക്തമായ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 44 ആയി. ജൂലൈ 9 മുതലാണ് ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ അത്യുഷ്ണം മൂലം ആളുകള്‍ മരിക്കാന്‍ ആരംഭിച്ചത്. ശനിയാഴ്ച മാത്രം 11 ആളുകളാണ് ഉഷ്ണം മൂലം മരിച്ചത്.

ടോക്കിയോയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടുത്ത് പ്രദേശമായ കുമാഗയില്‍ 41.1 സെല്‍ഷ്യസാണ് അന്തരീക്ഷ ഊഷ്മാവ്. ജപ്പാനിലെ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്.

നിര്‍ജലീകരണത്തെ തടയുന്നതിനായി ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍യിട്ടുണ്ട്. ജനങ്ങള്‍ നന്നായി വെള്ളം കുടിക്കണം എന്നും എസി ഉപയോഗിക്കണം എന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുന്നു.

DONT MISS
Top