കാസര്‍ഗോഡ് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് തങ്ങളാണെന്ന്‌ പരസ്യമായി തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം (വീഡിയോ)

കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പതാകകളും ബാനറുകളും നശിപ്പിച്ചത് പരസ്യമായി തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം. കോണ്‍ഗ്രസിന്റെ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മണ്ഡലം പ്രസിഡന്റായ ഉമേശന്‍ വേളൂരാണ് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം എണ്ണിയെണ്ണി പറയുന്ന വീഡിയോ ക്ലിപ് പുറത്ത് വന്നത്. തോളേനിയില്‍ നടന്ന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു നേതാവ്.

കിനാനൂര്‍ കരിന്തളം ആട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് പരിസരത്ത് കൊടിതോരണങ്ങള്‍, ഫ്‌ളക്‌സുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു. അത് അന്ന് രാത്രിതന്നെ ഇയാളുടെ നേതൃത്വത്തില്‍ നശിപ്പിച്ചിരുന്നു എന്നാണ് പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് സമ്മതിക്കുന്നത്. നമുക്ക് അവരുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കാമെങ്കില്‍ എന്ത് കൊണ്ട് സിപിഐഎംന്റെ വളര്‍ച്ച തടഞ്ഞുകൂടാ എന്നും വീഡിയോ ദൃശ്യങ്ങളില്‍ ചോദിക്കുന്നുണ്ട്. വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

DONT MISS
Top