‘അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കും’; കൗതുകമായി ഫ്ലാറ്റിനു മുന്നിലെ ബോര്‍ഡ്

കൊച്ചി: കള്ളന്മാരെയും അതിക്രമിച്ചു കടക്കുന്നവരെയും നേരിടാന്‍ നാം പലവഴികളും നേരിടാറുണ്ട്. എന്നാല്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവച്ചിടും എന്ന മുന്നറിയിപ്പ് കൊച്ചിയില്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ല. സിനിമാതാരങ്ങള്‍ അടക്കം താമസിക്കുന്ന കൊച്ചി പമ്പള്ളി നഗറിലെ മേത്തര്‍ ഫ്ലാറ്റിനു മുന്നിലാണ് ആരും ഞെട്ടിപ്പോകുന്ന ഈ മുന്നറിയിപ്പ് ഉള്ളത്.

അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കും. വെടിവയിപ്പില്‍ നിന്നും രക്ഷപ്പെട്ടാല്‍ വീണ്ടും വെടിവയ്ക്കും എന്നാണ് ബോര്‍ഡില്‍ ഉള്ളത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മാത്രം കാണുന്ന ഈ മുന്നറിയിപ്പ് ഇവിടെ പ്രത്യക്ഷപ്പെട്ടിട്ട് മാസങ്ങള്‍ ഏറെയായി.

DONT MISS
Top