ജിഎസ്ടി: 88 ഇനങ്ങളുടെ നിരക്കുകള്‍ കുറച്ചു; ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും

പ്രതീകാത്മക ചിത്രം

ദില്ലി: ജനങ്ങള്‍ക്ക് ആശ്വാസമായി 88 ഓളം ഇനങ്ങളുടെ നികുതികളില്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ഭേദഗതികള്‍ വരുത്തി. നികുതി കുറച്ചതോടെ ഗൃഹോപകരണങ്ങള്‍ക്കാണ് പ്രധാനമായും വില കുറയുക. ടിവി, വാഷിംഗ്‌മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയ്ക്ക് വില കുറയും. കൂടാതെ സാനിറ്ററി നാപ്കിനുകളെ  ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജൂലൈ 27 മുതലാണ് പുതുക്കിയ നികുതി ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചതോടെ കേന്ദ്ര സര്‍ക്കാരിന് 7,000 കോടിയുടെ നഷ്ടമുണ്ടാകും എന്ന് ജിഎസ്ടി കൗണ്‍സില്‍ വ്യക്തമാക്കി. അഞ്ച് കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സില്‍ അറിയിച്ചു. ഗൃഹോപകരണങ്ങള്‍ക്ക് നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായാണ് കുറഞ്ഞത്.

ജിഎസ്ടി നിരക്ക് കുറച്ചവ

വാഷിംഗ് മെഷിന്‍
റഫ്രിജറേറ്റര്‍
ഫ്രീസര്‍
ചെറിയ ടിവി
വാക്വം ക്ലീനര്‍
വീഡിയോ ഗെയിം
ക്രെയിന്‍ ലോറി
മിക്‌സര്‍ ഗ്രൈന്‍ഡര്‍
ഹെയര്‍ ഡ്രെയര്‍
ഷേവര്‍
വാട്ടര്‍ കൂളര്‍
വാട്ടര്‍ ഹീറ്റര്‍
ലിഥിയം അയണ്‍ ബാറ്ററികള്‍
തേപ്പുപെട്ടി
പെയിന്റ്
ടോയിലറ്റ് സ്‌പ്രേ
ഹാന്‍ഡ് ബാഗ്
ജ്വല്ലറി ബോക്‌സ്
അലങ്കാരപ്പണിയുള്ള കണ്ണാടി
കരകൗശല ഉത്പന്നങ്ങള്‍
വാര്‍ണിഷ്
ഇനാമല്‍
സുഗന്ധ ദ്രവ്യങ്ങള്‍
തുകല്‍ ഉത്പന്നങ്ങള്‍
മണ്ണെണ്ണ് പ്രഷര്‍ സ്റ്റവ്
ഗ്ലാസ് പ്രതിമകള്‍

DONT MISS
Top