മലപ്പുറം എടവണ്ണ സ്വദേശി ജിദ്ദയില്‍ വൈദ്യപരിശോധനയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: മലപ്പുറം എടവണ്ണ, ഒതായി സ്വദേശിയും ജിദ്ദ അല്‍ നഹ്ദ ഏരിയ കെഎംസിസി ചെയര്‍മാനുമായ തെക്കുംപുറത്തു സൈദ്അലവി മാസ്റ്റര്‍ (58) കുഴഞ്ഞുവീണുമരിച്ചു. ജിദ്ദയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ തന്നെ ചികിത്‌സിക്കുന്ന ഡോക്ടറുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷുഗര്‍, പ്രഷര്‍ എന്നിവ വളരെ ഉയര്‍ന്ന നിലയിലായതിനാല്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു.

കുഴഞ്ഞുവീണ ഉടനെ ഐസിയുവിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത്തിയഞ്ച് വര്‍ഷമായി ജിദ്ദയിലെ അറേബ്യന്‍ സിമെന്റ് കമ്പനിയില്‍ ഫിനാന്‍സ് ഡറക്ടറായി ജോലി ചെയ്തിരുന്ന അദ്ദേഹം അടുത്ത മാസം നാട്ടിലേക് പോകാനിരിക്കെയാണ് മരണം.

പിതാവ് തെക്കുംപുറത്തു കോയ. മാതാവ് പിപി ആയിഷുമ്മ. ഭാര്യ ജമീല ഒതുക്കുങ്ങല്‍. നാജിയ, നാസിയ, നാഫിയ, അംജത് അലി(ഖത്തര്‍) എന്നിവര്‍ മക്കളാണ്, സഹോദരന്‍ അഹമ്മദ്കുട്ടി (ഇറാക്കില്‍ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി). മരുമക്കള്‍ ജംഷീദ്, ഷാഹിദ്, നഹാഷ് മരുമകള്‍ റിസ.

സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രേഖകള്‍ ശരിയാക്കി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്‌ക്കരിക്കുന്നതിനായി ഒതായി ചാത്തലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റി ജിദ്ദ കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും അല്‍ നഹ്ദ ഏരിയ കെഎംസിസി പ്രവര്‍ത്തകരും രംഗത്തുണ്ട്.

DONT MISS
Top