ഹരിയാനയില്‍ 40 പേര്‍ ചേര്‍ന്ന് നാല് ദിവസം പീഡിപ്പിച്ചതായി യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം

ചണ്ഡീഗഢ്: ഹരിയാനയില്‍ 40 പേര്‍ ചേര്‍ന്ന് നാല് ദിവസം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. 21 വയസുകാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ച്കുളയിലെ മോര്‍ണിയില്‍ ഒരു ഗസ്റ്റ് ഹൗസില്‍വച്ച് താന്‍ പീഡിനത്തിന് വിധേയയായി എന്നതാണ് യുവതിയുടെ പരാതി.

യുവതിയുടെ പരാതിയില്‍ ചണ്ഡീഗഢ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഗസ്റ്റ്ഹൗസ് ഉടമസ്ഥന്‍, മാനേജര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത്. യുവതിയുടെ ഭര്‍ത്താവിന്റെ പരിചയക്കാരനും പീഡിപ്പിച്ചവരുടെ സംഘത്തില്‍ ഉണ്ട്. നാല് ദിവസവും യുവതിക്ക് ലഹരി മരുന്ന് നല്‍കിയതായും ഭര്‍ത്താവ് പറയുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ ഭര്‍ത്താവിനെയും യുവതിയെയും കൊലപ്പെടുത്തും എന്നും സംഘം ഭീഷണിപ്പെടുത്തിയിരുന്നു.

ഗസ്റ്റ് ഹൗസില്‍ ജോലി നല്‍കാം എന്നായിരുന്നു സംഘത്തിലെ ഒരാള്‍ പറഞ്ഞിരുന്നത്. ഗസ്റ്റ് ഹൗസ് വൃത്തിയാക്കലാണ് ജോലി. മാസം 12,000 രൂപവരെ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതി ഗസ്റ്റ്ഹൗസില്‍ എത്തിയത്. ദിവസവും പത്തോളം പേര്‍ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു.

DONT MISS
Top