മെസിക്കെതിരെയുള്ള വിജയമാണ് ഫൈനലില്‍ കരുത്തായത്: ഫ്രാന്‍സ് നായകന്‍

പാരിസ്: മെസിയുടെ അര്‍ജന്റീനയ്‌ക്കെതിരെ പ്രീകോര്‍ട്ടറില്‍ നേടിയ വിജയമാണ് ഫൈനലില്‍ ടീമിന് കരുത്തായതെന്ന് ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്. തങ്ങളുടെ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ലോറിസിന്റെ പ്രതികരണം.

‘പ്രീകോര്‍ട്ടറില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് അര്‍ജന്റീനയെ ആണ്, മെസ്സിയുടെ അര്‍ജന്റീനയെ. അവര്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ക്കായി. ആ വിജയം മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കി, ഫൈനലിലെ കരുത്തും അതുതന്നെയായിരുന്നു. എല്ലാ മത്സരങ്ങളും കഠിനമായിരുന്നു എന്നാല്‍ ഞങ്ങള്‍ എല്ലാത്തിനേയും മറികടന്നു,’ ടോട്ടനാമിന്റെ ഗോള്‍കീപ്പര്‍ കൂടിയായ ലോറിസ് പറയുന്നു.

അര്‍ജന്റീനയ്‌ക്കെതിരെ പ്രീകോര്‍ട്ടറില്‍ 2-1 ന് പിന്നിട്ടുനിന്ന ശേഷമായിരുന്നു 4-3 ന്റെ തകര്‍പ്പന്‍ ജയം ഫ്രാന്‍സ് സ്വന്തമാക്കിയത്. അതേസമയം ഫൈനലില്‍ കന്നിക്കാരായ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്തത്.

DONT MISS
Top