അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ഫയല്‍ ചിത്രം

ദില്ലി: അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തര്‍ക്കഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് മുസ്‌ലിം സംഘടനകള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.

തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 13 അപ്പീലുകളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യത്തില്‍ തീരുമാനം എടുത്തത്തിന് ശേഷമേ അപ്പീലുകളില്‍ വിശദമായ വാദം ആരംഭിക്കു.

DONT MISS
Top