തെരുവുബാല്യ വിമുക്ത ‘ശരണ ബാല്യം’ പദ്ധതി സംസ്ഥാനം മുഴുവനും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

പ്രതീകാത്മക ചിത്രം

കൊച്ചി: ബാലവേലയും ഭിക്ഷാടനവും അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ശരണ ബാല്യം’ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. നിയമപരമായ അപാകതകള്‍ പരിഹരിച്ച് മൂന്ന് വര്‍ഷത്തിനകം പദ്ധതി ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് ശ്രമം.

‘ബാലവേല-ബാലഭിക്ഷാടന-തെരുവു ബാല്യ വിമുക്ത കേരളത്തിനും കുട്ടികള്‍ക്കെതിരായ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ശരണ ബാല്യം പദ്ധതി നിയമ പരിരക്ഷ ഉറപ്പുവരുത്തി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നതാണ്.

ആദ്യഘട്ടത്തിലുണ്ടായ നിയമപരമായ അപാകതകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നത്. പ്രാരംഭ പദ്ധതിയായതിനാല്‍ നിലവിലുണ്ടായ ഫണ്ടിന്റെ അപര്യാപ്തത ഉടന്‍ പരിഹരിക്കുന്നതാണ്. മൂന്ന് വര്‍ഷത്തിനകം തെരുവിലലയുന്ന ബാല്യം ഉണ്ടാകാത്ത സാഹചര്യമൊരുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്,’ ആരോഗ്യമന്ത്രി വ്യക്തമാക്കി.

DONT MISS
Top