മാസ് ലുക്കില്‍ മോഹന്‍ലാല്‍; ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി


മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മുഖം വ്യക്തമാക്കാത്ത ഫസ്റ്റ്‌ലുക്ക് ഇതിനകം തന്നെ പുറത്തുവന്നിരുന്നു. മുണ്ടും ജുബ്ബയും ധരിച്ചായിരുന്നു ഇതില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.

DONT MISS
Top