സാമൂഹ്യ പ്രവര്‍ത്തകനായ സജി ജോര്‍ജ് കുറുങ്ങട്ടിനു യാത്രയയപ്പ് നല്‍കി

ജിദ്ദ: പ്രവാസ ജീവിതം അവസാനിപിച്ച് നാട്ടിലേക്കു മടങ്ങുന്ന ജിദ്ദയിലെ സാമൂഹൃ പ്രവര്‍ത്തകന്‍ സജി ജോര്‍ജ് കുറുങ്ങട്ടിനു പത്തനംതിട്ട ജില്ലാ സംഗമം യാത്രയയപ്പ് നല്‍കി. പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ സ്ഥാപക അംഗവും മെഡിക്കല്‍ വിഭാഗം തലവനുമാണ് സജിജോര്‍ജ് കുറുങ്ങട്ട്. ഇരുപത്തിയഞ്ചു വര്‍ഷക്കാലമായി സുലൈമാന്‍ഫക്കി ആശുപത്രിയില്‍ റേഡിയോളജി സിഭാഗം എംആര്‍ഐ സിടി വിഭാഗത്തില്‍ യൂണിറ്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

പ്രസിഡന്റ് വിലാസ് അടൂര്‍ ഉപഹാരം കൈമാറി. അയൂബ് പന്തളം, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, റോയ് ടി ജോഷ്വ, സന്തോഷ് ജി നായര്‍, അലി തെക്കുതോട്, തക്ബീര്‍ പന്തളം, ജയന്‍ നായര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സാബു മോന്‍ പന്തളം, സഞ്ചയന്‍ നായര്‍, സജി കുറുങ്ങട്ട, മനു പ്രസാദ്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, സിയാദ് പടുതോട്, മാത്യു തോമസ്, മനോജ് മാത്യു അടൂര്‍, അലന്‍ മാത്യു, ആശാസാബു, ബിജി സജി, റോയ് തുടങ്ങിയവര്‍ യാത്രയപ്പ്‌യോഗത്തില്‍ സംസാരിച്ചു.

DONT MISS
Top