‘ബിജെപി ജയിച്ചത് വോട്ടിംഗ് മെഷിനുകളുടെ സഹായംകൊണ്ട്’; എന്‍ഡിഎ സര്‍ക്കാര്‍ 2019 ല്‍ അധികാരത്തിലെത്തില്ലെന്നും രാജ് താക്കറെ

രാജ് താക്കറെ

മുംബൈ: വോട്ടിംഗ് മെഷിനുകളില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തില്ലെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക മേഖല, തൊഴില്‍ പ്രശ്‌നം തുടങ്ങി സമസ്ത മേഖലകളിലും കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും പരാജയമായിരുന്നുവെന്ന് താക്കറെ ആരോപിച്ചു. ‘2019 ല്‍ ബിജെപി-ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തില്ല. വോട്ടിംഗ് മെഷിനുകളില്‍ കൃത്രിമം കാട്ടിയാണ് മുന്‍തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചത്,’ താക്കറെ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ പിന്തുണയോടെയാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും രാജ് താക്കറെ ആരോപിച്ചു. ‘ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ കഴിയുമെങ്കിലും നിര്‍ഭാഗ്യവശാല്‍ മോദി സര്‍ക്കാരിന്റെ പിന്തുണയോട് കൂടിയാണ് അവ അരങ്ങേറുന്നത് എന്നതാണ് വാസ്തവം,’ താക്കറെ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top