‘കിനാവള്ളി’യുമായി വീണ്ടും സുഗീത് എത്തുന്നു; ചിത്രം ജൂലൈ 27 ന് തിയേറ്ററുകളിലേക്ക്

സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കിനാവള്ളി’ റിലീസിന് ഒരുങ്ങുന്നു.  ചിത്രം ജൂലൈ 27 മുതല്‍ തിയേറ്ററുകളില്‍ എത്തും. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കിനാവള്ളി. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.
കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മിക്കുന്നത്. ശ്യാം ശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌ നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ യൂട്യൂബില്‍ ഹിറ്റാണ്.

കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. കുമളി, പീരുമേട്, കൊച്ചി,ബംഗളുരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് കൊച്ചിയിൽ വച്ചു നടക്കും.

DONT MISS
Top