ലൈംഗിക പീഡനം: റിമാന്‍ഡിലുള്ള ഓര്‍ത്തഡോക്‌സ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പത്തനംതിട്ട: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലുള്ള രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ വ്യക്തമാക്കി.

വൈദികര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്. ജൂണ്‍ 12 നാണ് രണ്ടാം പ്രതിയായ ജോബ് മാത്യു പൊലീസില്‍ കീഴടങ്ങിയത്. 13 ന് മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

DONT MISS
Top