തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

റസീപ് തയ്യിപ് എര്‍ദോഗന്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. പട്ടാള അട്ടിമറി ശ്രമത്തെ തുടര്‍ന്ന് 2016 ജൂലൈ 20 നാണ് പ്രസിഡന്റ് റസീപ് തയ്യിപ് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

തുര്‍ക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് എര്‍ദോഗന്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ നടന്ന പട്ടാള അട്ടിമറ ശ്രമത്തിന് പിന്നാലെ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരവാസ്ഥ പിന്നീട് ഏഴ് തവണ നീട്ടുകയായിരുന്നു. പട്ടാള അട്ടിമറിശ്രമത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി സൈനിക ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, അധ്യാപകര്‍, തുടങ്ങി നിരവധി പേരാണ് അക്കാലയളവില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

DONT MISS
Top