“ഇന്നത്തെ ‘ബേക്കറി ലഹള’ ഒഴിഞ്ഞുമാറിയത് കഷ്ടിച്ച്”, മുട്ടപഫ്‌സും ജിലേബിയും അടിച്ചുമാറ്റി കഴിച്ച് ഹര്‍ത്താലാഘോഷിക്കുന്ന എസ്ഡിപിഐയേയും പോപ്പുലര്‍ ഫണ്ടിനേയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം ബേക്കറികള്‍ പൂട്ടിക്കുന്ന പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ കേരളം മറന്നിട്ടില്ല. ഇന്ന് ഹര്‍ത്താലുണ്ടാകുമെന്ന് പ്രഖ്യാപിച്ച് പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പിന്‍വലിച്ച പോപ്പുലര്‍ ഫ്രണ്ട് നിലപാടും സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ്. ബേക്കറികളില്‍നിന്ന് പലഹാരം തിന്നുതീര്‍ക്കുന്ന എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് സ്വഭാവത്തെത്തന്നെയാണ് ട്രോളുകളിലൂടെ കളിയാക്കപ്പെടുന്നത്. നിരവധി ട്രോള്‍ ഗ്രൂപ്പുകളിലായി നൂറുകണക്കിന് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഐസിയു എന്ന പ്രമുഖ ട്രോള്‍ ഗ്രൂപ്പില്‍ മാത്രം പ്രത്യക്ഷമായ ഏതാനും ട്രോളുകള്‍ താഴെ കാണാം.

DONT MISS
Top